Ph : 0495 - 2304102 | Email : mail@hireowners.org

Downloads

thumbs_4thumbs_logo

കേരള സ്റ്റെയിറ്റ് ഹയര്‍ഗുഡ്സ് ഓണേര്‍സ് അസോസിയേഷന്‍
മെമ്മോറാണ്ടം

ഈ അസോസിയേഷന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സൊസൈറ്റീസ് ആക്ട് തതക ഛഎ 1860 ന് വിധേയമായിരിക്കും
1. പേര് : കേരള സ്റ്റെയിറ്റ് ഹയര്‍ഗുഡ്സ് ഓണേര്‍സ് അസോസിയേഷന്‍ എന്നാകുന്നു.
2. മേല്‍വിലാസം: കേരള സ്റ്റെയിറ്റ് ഹയര്‍ഗുഡ്സ് ഓണേര്‍സ് അസോസിയേഷന്‍, റജിസ്ട്രേഡ് ഓഫീസ്, നിയര്‍ എ.കെ.ജി.ഓവര്‍ ബ്രിഡ്ജ്, 16/600 ഫ്രാന്‍സിസ് റോഡ്, കോഴിക്കോട്-673003.
3. റജിസ്ട്രേഡ് ഓഫീസ്: കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ എ.കെ.ജി.ഓവര്‍ ബ്രിഡ്ജിന് സമീപം. കെട്ടിട നമ്പര്‍ 16/660 ആകുന്നു.
4. പ്രവര്‍ത്തന പരിധി: കേരള സംസ്ഥാനം.

ഉദ്ദേശ്യലക്ഷ്യങ്ങള്‍:
1. വാടകക്ക് സാധനങ്ങള്‍ കൊടുത്തു ഉപജീവനം കഴിക്കുന്ന സ്ഥാപന ഉടമകളുടെ അവശതകള്‍ക്കും മറ്റും പരിഹാരം കാണുന്നതിനും, അവകാശ സംരക്ഷണത്തിനു വേണ്ടിയും യത്നിക്കുക. അംഗങ്ങളുടെ ഇടയില്‍ ധാര്‍മികവും ശാസ്ത്രീയവുമായ ബോധം വളര്‍ത്തുന്നതിനു വേണ്ടി ചര്‍ച്ചാ ക്ലാസുകള്‍, സെമിനാറുകള്‍ മുതലായവ സംഘടിപ്പിക്കുക.
2. സംഘടനാബോധവും സാമ്പത്തികമുള്‍പ്പെടെയുള്ള പരസ്പര സഹകരണവും മൂലം ഹയര്‍ സര്‍വ്വീസ് ഉടമകളുടെ ഉന്നമനത്തിനാവശ്യമായ ശാസ്ത്രീയമായ വിജ്ഞാനം, സാങ്കേതിക ഉപദേശങ്ങള്‍ മുതലായവ നടത്തുക.
3. കേരള സംസ്ഥാനത്തിലും ഭാരതമൊട്ടുക്കും പ്രവര്‍ത്തിക്കുന്ന ഹയര്‍ സര്‍വ്വീസ് സംഘടനകളുടെ യോജിപ്പിനും സഹവര്‍ത്തിത്വത്തിനും ഏകീകരണത്തിനും വേണ്ടിയുള്ള അന്തരീക്ഷം സൃഷ്ടിക്കുക. യോജിച്ചു പ്രവര്‍ത്തിക്കുക.
4. ഹയര്‍ സര്‍വ്വീസ് ഉടമകള്‍ക്ക് അനുഭവപ്പെടുന്ന എല്ലാ വിധ വിഷമങ്ങളും തരണം ചെയ്യുവാന്‍ ശ്രമിക്കുക. അവര്‍ക്ക് അവകാശപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നേടിയെടുക്കുവാന്‍ യത്നിക്കുക.
5. ഹയര്‍ ഗുഡ്സിന് ഒരു ഏകീകൃത വാടക നിശ്ചയിച്ചു നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുക.
6. അവശതയനുഭവിക്കുന്നവരെ സഹായിക്കുക.
7. രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിനും വികസന പ്രവര്‍ത്തനത്തിനും ഗവണ്‍മെന്‍റുമായി സഹകരിക്കുക.
8. ഹയര്‍ സര്‍വ്വീസ് ഉടമകളുടെയും പൊതു ജനങ്ങളുടെയും നാടിന്‍റേയും ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക. നാട് പുരോഗമിക്കുവാന്‍ അശ്രാന്ത പരിശ്രമം നടത്തുക.
9. സത്യസന്ധത, നീതീനിഷ്ഠ, ദീനാനുകമ്പ, ത്യാഗ സന്നദ്ധത, രാജ്യസ്നേഹം എന്നീ മൂല്യങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ ശ്രമിക്കുക.
10. ഹയര്‍ സര്‍വ്വീസ് ഉടമകളും സാധനങ്ങള്‍ വാടകക്ക് എടുക്കുന്നവരും തമ്മില്‍ നല്ല ബന്ധം സ്ഥാപിക്കുക.
11. മിതമായ പലിശ നിരക്കില്‍ വായ്പ ലഭിക്കുവാന്‍ സര്‍ക്കാറിലേക്ക് സമ്മര്‍ദ്ധം ചെലുത്തുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുക.
12. കടം വന്ന് ബുദ്ധിമുട്ടുന്ന സ്ഥാപന ഉടമകള്‍ക്ക് സംഘത്തിന്‍റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് സഹായങ്ങള്‍ ചെയ്തുകൊടുക്കുക.
13. നാടിന്‍റെയും നാട്ടുകാരുടെയും പൊതുജന താല്‍പ്പര്യങ്ങള്‍ സ്ഥാപന ഉടമകളുടെയും പൊതുജനങ്ങളുടെയും ക്ഷേമാഭിവൃദ്ധിയാണെന്നു വിശ്വസിച്ചു സംഘടിത പരിശ്രമങ്ങളില്‍ രാഷ്ട്രീയവും സാമുദായികവും പ്രാദേശികവുമായ പരിഗണനകള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.
14. കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുവാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പില്‍ വരുത്തുക.
15. ഹയര്‍ ഗുഡ്സ് ഉടമകളുടെ അഭ്യൂന്നതിക്കുവേണ്ടി ഏതു മെമ്പറെയും ഉപദേശിക്കുവാനോ അച്ചടക്ക നടപടി എടുത്ത് ശിക്ഷിക്കുവാനോ, പുറത്താക്കുവാനോ ആവശ്യമായ എല്ലാ അംഗീകാരങ്ങളും അവകാശങ്ങളും അസോസിയേഷനില്‍ നിക്ഷിപ്തമാണ്.
16. കൂട്ടായ്മക്കുവേണ്ടി പ്രവര്‍ത്തിക്കുവാനും, ആവശ്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാനും ഭരണസമിതിക്ക് പൂര്‍ണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.
17. സ്ഥാപന ഉടമകള്‍ തമ്മില്‍ ഭിന്നത ഉണ്ടായാല്‍ അതിന് മദ്ധ്യസ്ഥം വഹിക്കുവാനും തീര്‍പ്പുകല്‍പ്പിക്കുവാനും ഭരണ സമിതിക്ക് ആരെയെങ്കിലും അധികാരപ്പെടുത്താവുന്നതാണ്. അതിനായി സൊസൈറ്റീസ് ആക്ടനുസരിച്ച് ജില്ലാ കോടതിയെ സമീപിക്കാവുന്നതാണ്.

കേരള സ്റ്റെയിറ്റ് ഹയര്‍ഗുഡ്സ് ഓണേര്‍സ് അസോസിയേഷന്‍, ഭരണഘടനയും നിയമാവലിയും
ഈ അസോസിയേഷന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സൊസൈറ്റീസ് ആക്ട് തതക ഛഎ 1860ന് വിധേയമായിരിക്കും.
പേര്: (എ) കേരള സ്റ്റെയിറ്റ് ഹയര്‍ഗുഡ്സ് ഓണേര്‍സ് അസോസിയേഷന്‍.
(ബി)കൊടി വെള്ളയായിരിക്കും.
ചിഹ്നം: ഒരു വൃത്തത്തിനുള്ളില്‍ പേരും കൂടാതെ ചെറിയ മൂന്നുവൃത്തവും, അതിന്നകത്ത് ഒരു ചെമ്പ്, ഒരു കസേര, ഒരു ജനറേറ്റര്‍, ഒരു ട്യൂബ്, ഒരു ഫാന്‍, ഒരു ലൗഡ്സ്പീക്കര്‍, ഒരു കേബിന്‍, ഒരു ആംപ്ലിഫയര്‍ എന്നിവയും. ഇഗ്ലീഷില്‍ ഗ.ട.ഒ.ഏ.ഛ.അ എന്നും ആലേഖനം ചെയ്തിരിക്കുന്നു.
ക. മേല്‍വിലാസം: കേരള സ്റ്റെയിറ്റ് ഹയര്‍ഗുഡ്സ് ഓണേര്‍സ് അസോസിയേഷന്‍, റജിസ്ട്രേഡ് ഓഫീസ്, നിയര്‍ എ.കെ.ജി.ഓവര്‍ ബ്രിഡ്ജ്, 16/600 ഫ്രാന്‍സിസ് റോഡ്, കോഴിക്കോട്-673001.
കക. (എ) റജിസ്ട്രേഡ് ഓഫീസ്: ഇതിന്‍റെ ഓഫീസ് കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ എ.കെ.ജി ഓവര്‍ ബ്രിഡ്ജിന് സമീപം കെട്ടിട നമ്പര്‍ 16/660 ആകുന്നു.
കകക.പ്രവര്‍ത്തനപരിധി: കേരള സംസ്ഥാനം.

കഢ. ഉദ്ദേശ്യലക്ഷ്യങ്ങള്‍:
1. വാടകക്ക് സാധനങ്ങള്‍ കൊടുത്തു ഉപജീവനം കഴിക്കുന്ന സ്ഥാപന ഉടമകളുടെ അവശതകള്‍ക്കും മറ്റും പരിഹാരം കാണുന്നതിനും അവകാശ സംരക്ഷണത്തിനു വേണ്ടിയും യത്നിക്കുക. അംഗങ്ങളുടെ ഇടയില്‍ ധാര്‍മികവും ശാസ്ത്രീയവുമായ ബോധം വളര്‍ത്തുന്നതിനു വേണ്ടി ചര്‍ച്ചാ ക്ലാസുകള്‍, സെമിനാറുകള്‍ മുതലായവ സംഘടിപ്പിക്കുക.
2. സംഘടനാബോധവും സാമ്പത്തികമുള്‍പ്പെടെയുള്ള പരസ്പര സഹകരണവും മൂലം ഹയര്‍ സര്‍വ്വീസ് ഉടമകളുടെ ഉന്നമനത്തിനാവശ്യമായ ശാസ്ത്രീയമായ വിജ്ഞാനം, സാങ്കേതിക ഉപദേശങ്ങള്‍ മുതലായവ നടത്തുക.
3. കേരള സംസ്ഥാനത്തിലും ഭാരതമൊട്ടുക്കും പ്രവര്‍ത്തിക്കുന്ന ഹയര്‍ സര്‍വ്വീസ് സംഘടനകളുടെ യോജിപ്പിനും സഹവര്‍ത്തിത്വത്തിനും ഏകീകരണത്തിനും വേണ്ടിയുള്ള അന്തരീക്ഷം സൃഷ്ടിക്കുക. യോജിച്ചു പ്രവര്‍ത്തിക്കുക.
4. ഹയര്‍ സര്‍വ്വീസ് ഉടമകള്‍ക്ക് അനുഭവപ്പെടുന്ന എല്ലാ വിധ വിഷമങ്ങളും തരണം ചെയ്യുവാന്‍ ശ്രമിക്കുക. അവര്‍ക്ക് അവകാശപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നേടിയെടുക്കുവാന്‍ യത്നിക്കുക.
5. ഹയര്‍ ഗുഡ്സിന് ഒരു ഏകീകൃത വാടക നിശ്ചയിച്ചു നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുക.
6. അവശതയനുഭവിക്കുന്നവരെ സഹായിക്കുക.
7. രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിനും വികസന പ്രവര്‍ത്തനത്തിനും ഗവണ്‍മെന്‍റുമായി സഹകരിക്കുക.
8. ഹയര്‍ സര്‍വ്വീസ് ഉടമകളുടെയും പൊതു ജനങ്ങളുടെയും നാടിന്‍റേയും ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക. നാട് പുരോഗമിക്കുവാന്‍ അശ്രാന്ത പരിശ്രമം നടത്തുക.
9. സത്യസന്ധത, നീതീനിഷ്ഠ, ദീനാനുകമ്പ, ത്യാഗ സന്നദ്ധത, രാജ്യസ്നേഹം എന്നീ മൂല്യങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ ശ്രമിക്കുക.
10. ഹയര്‍ സര്‍വ്വീസ് ഉടമകളും സാധനങ്ങള്‍ വാടകക്ക് എടുക്കുന്നവരും തമ്മില്‍ നല്ല ബന്ധം സ്ഥാപിക്കുക.
11. മിതമായ പലിശ നിരക്കില്‍ വായ്പ ലഭിക്കുവാന്‍ സര്‍ക്കാറിലേക്ക് സമ്മര്‍ദ്ധം ചെലുത്തുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുക.
12. കടം വന്ന് ബുദ്ധിമുട്ടുന്ന സ്ഥാപന ഉടമകള്‍ക്ക് സംഘത്തിന്‍റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് സഹായങ്ങള്‍ ചെയ്തുകൊടുക്കുക.
13. നാടിന്‍റെയും നാട്ടുകാരുടെയും പൊതുജന താല്‍പ്പര്യങ്ങള്‍ സ്ഥാപന ഉടമകളുടെയും പൊതുജനങ്ങളുടെയും ക്ഷേമാഭിവൃദ്ധിയാണെന്നു വിശ്വസിച്ചു സംഘടിത പരിശ്രമങ്ങളില്‍ രാഷ്ട്രീയവും സാമുദായികവും പ്രാദേശികവുമായ പരിഗണനകള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.
14. കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുവാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പില്‍ വരുത്തുക.
15. ഹയര്‍ ഗുഡ്സ് ഉടമകളുടെ അഭ്യൂന്നതിക്കുവേണ്ടി ഏതു മെമ്പറെയും ഉപദേശിക്കുവാനോ അച്ചടക്ക നടപടി എടുത്ത് ശിക്ഷിക്കുവാനോ, പുറത്താക്കുവാനോ ആവശ്യമായ എല്ലാ അംഗീകാരങ്ങളും അവകാശങ്ങളും അസോസിയേഷനില്‍ നിക്ഷിപ്തമാണ്.
16. കൂട്ടായ്മക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാനും ഭരണസമിതിക്ക് പൂര്‍ണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.
17. സ്ഥാപന ഉടമകള്‍ തമ്മില്‍ ഭിന്നത ഉണ്ടായാല്‍ അതിന് മദ്ധ്യസ്ഥം വഹിക്കുവാനും തീര്‍പ്പുകല്‍പ്പിക്കുവാനും ഭരണ സമിതിക്ക് ആരെയെങ്കിലും അധികാരപ്പെടുത്താവുന്നതാണ്. അതിനായി സൊസൈറ്റീസ് ആക്ടനുസരിച്ച് ജില്ലാ കോടതിയെ സമീപിക്കാവുന്നതാണ്.

ഢ. അംഗത്വം:
1. ഈ അസോസിയേഷന്‍റെ പ്രവര്‍ത്തന പരിധിയില്‍ സ്ഥിരതാമസക്കാരും ജാതി-മത ഭേദമന്യേ ഹയര്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട എല്ലാ പ്രായപൂര്‍ത്തിയായ ഉടമകള്‍ക്കും ഈ അസോസിയേഷനില്‍ അംഗമായി ചേരാവുന്നതാണ്.
2. അംഗത്വം ലഭിക്കണമെങ്കില്‍ പ്രവേശനഫീസായി 100/- രൂപയും മാസാന്ത പരിസംഖ്യയായി 25/- രൂപയും അടച്ചു സംഘം നിശ്ചയിക്കുന്ന നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ അംഗത്വം നല്‍കുകയുള്ളൂ.
3. അഗത്വം നല്‍കുവാനും നിരസിക്കുവാനും പരമാധികാരം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും.
4. തുടര്‍ച്ചയായി 3(മൂന്ന്) മാസത്തെ വരിസംഖ്യ അടക്കാത്തവരുടെ അംഗത്വം നഷ്ടപ്പെടുന്നതായിരിക്കും.
5. അംഗങ്ങള്‍ ഈ സംഘടനയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്.

ഢക. മേഘലകള്‍:
മേഘലകള്‍ എന്നതിന്‍റെ വിവക്ഷ പ്രവര്‍ത്തന സൗകര്യാര്‍ത്ഥം പ്രാദേശികമായി തരം തിരിച്ചത് എന്നാകുന്നു.
1. കേരള സംസ്ഥാന അതിര്‍ത്തിക്കുള്ളില്‍ വാടക സാധനങ്ങളുമായി ബന്ധപ്പെട്ട ഉടമകള്‍ക്ക് ഈ സംഘടനയുടെ പ്രാഥമിക മേഘലകളില്‍ അംഗമായി ചേരാവുന്നതാണ്.
2. സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ഒരു സ്ഥാപനത്തില്‍ നിന്നു ഒരു വ്യക്തിക്കുമാത്രമെ ഒരു സമയത്ത് ഔദ്യോഗിക യോഗങ്ങളില്‍ ഹാജരാവാന്‍ പാടുള്ളൂ. എന്നാല്‍ ഉമസ്ഥാവകാശമുള്ള പ്രതിനിധിക്കുമാത്രമെ ഭാരവാഹിയോ ഭരണസമിതി അംഗമോ ആയിരിക്കുവാന്‍ പാടുള്ളൂ.

ഢകക. ഔദ്യോഗിക സ്ഥാനങ്ങള്‍
(പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി, ഖജാന്‍ജി എന്നര്‍ത്ഥമാകുന്നു)
1. അംഗമായി ചേരുവാനാഗ്രഹിക്കുന്ന 18(പതിനെട്ട്) വയസ്സ് പൂര്‍ത്തിയായ ഓരോ ആളും അതിനായി തയ്യാറാക്കിയിട്ടുള്ള ഫോറം പൂരിപ്പിച്ചു പ്രതിജ്ഞയില്‍ ഒപ്പുവെച്ചു 100/- രൂപ പ്രവേശന ഫീസും പ്രാദേശിക ഘടകങ്ങള്‍ നിശ്ചയിക്കുന്ന മാസത്തെ വരിസംഖ്യയും നല്‍കേണ്ടതാണ്.
2. പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വാടകസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തൊഴിലുടമകളുടെ അഭ്യുന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ള അംഗങ്ങളെ മേഘല/ഏരിയ അംഗീകാരത്തോടെ ജില്ലാ കൗണ്‍സിലിലേക്കും, ജില്ലാ കൗണ്‍സിലിന്‍റെ അംഗീകാരത്തോടെ സംസ്ഥാന കൗണ്‍സിലിലേക്കും നോമിനേറ്റു ചെയ്യാവുന്നതാണ്. ഈ തരത്തില്‍ സ്വീകരിക്കുന്ന അംഗങ്ങളുടെ എണ്ണം ജില്ലാ കൗണ്‍സിലില്‍ പരമാവധി അഞ്ചും സംസ്ഥാന കൗണ്‍സിലില്‍ പരമാവധി ഏഴും കവിയരുത്.
3. (എ)ചുരുങ്ങിയത് 15(പതിനഞ്ച്) അംഗങ്ങളുള്ള കേരളത്തിലെ എല്ലാ മേഘലകള്‍ക്കും അതാത് ജില്ലാ സംഘടനയുടെ അംഗീകാരത്തോടെ സംസ്ഥാന സംഘടനയുടെ ഘടകമാവാന്‍ അര്‍ഹതയുണ്ട്. ഓരോ പ്രാദേശിക സംഘടനയും അതിലെ മുഴുവന്‍ അംഗങ്ങളുടെ പേരും സ്ഥാപനങ്ങളുടെ പൂര്‍ണ്ണമായ വിലാസവും അടങ്ങിയ ലിസ്റ്റിന്‍റെ രണ്ടു കോപ്പികളും നിശ്ചിത വാര്‍ഷിക വരിസംഖ്യയും 100/-രൂപ അഫിലിയേഷന്‍ ഫീസും ജില്ലാ സംഘടനകള്‍ക്ക് നല്‍കുകയും ജില്ലാ അസോസിയേഷന്‍റെ അംഗീകാരത്തോടുകൂടി വരിസംഖ്യയുടെ നിശ്ചിത വിഹിതവും 100/- രൂപ അഫിലിയേഷന്‍ ഫീസും അംഗങ്ങളുടെ ലിസ്റ്റും സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയാല്‍ സംസ്ഥാന ഭരണസമിതിയുടെ അംഗീകാരമനുസരിച്ച് അഫിലിയേഷന്‍ നമ്പറും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതോടെ പ്രസ്തുത അസോസിയേഷന്‍ കേരള സ്റ്റെയിറ്റ് ഹയര്‍ഗുഡ്സ് അസോസിയേഷന്‍റെ ഘടകമാകുന്നതാണ്.
(ബി) ഏതു പ്രദേശത്തെയും മേഘലകള്‍ ഏതു പ്രദേശത്തായാലും മേഘലകള്‍ ക്രമീകരിക്കുമ്പോള്‍ അതാത് ജില്ലാ കമ്മിറ്റിയുടെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങേണ്ടതാണ്.
(സി) മേഖലകള്‍ 3 വര്‍ഷത്തെ പൊതു മീറ്റിംഗില്‍ വെച്ചു ഒരു പ്രസിഡന്‍റും മൂന്നുവരെ വൈസ് പ്രസിഡന്‍റുമാര്‍ ഒരു ജനറല്‍ സെക്രട്ടറി മൂന്നുവരെ സെക്രട്ടറിമാര്‍ ഒരു ഖജാന്‍ജി എന്നിവരെയും ഇവരടക്കം 27ല്‍ കവിയാത്ത ഭരണസമിതിയേയും ജനറല്‍ ബോഡിയില്‍ നിന്നു ജില്ലാ കൗണ്‍സില്‍ അംഗങ്ങളേയും തെരെഞ്ഞെടുക്കേണ്ടതാണ്.
(ഡി) മേഘലാ ഭരണ സമിതിയുടെ തീരുമാനങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുവാന്‍ പ്രസിഡന്‍റിന് അധികാരമില്ലാത്തതാണ്.
(ഇ) തെരെഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി 3 വര്‍ഷമായിരിക്കും. എല്ലാ വര്‍ഷാന്ത്യത്തിലും അംഗങ്ങളുടെ പൊതുയോഗം നിര്‍ബന്ധമായും ചേരേണ്ടതും ആ വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും ഓഡിറ്റുചെയ്ത വരവുചെലവു കണക്കുകളും സമര്‍പ്പിക്കേണ്ടതാണ്.
(എഫ്) മേഘലാ കമ്മിറ്റിയില്‍ നിന്നും ജനറല്‍ ബോഡി മെമ്പര്‍മാരില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്കു ഒരു പ്രസിഡന്‍റ് 3 വൈസ് പ്രസിഡന്‍റ് ഒരു ജനറല്‍ സെക്രട്ടറി 3 സെക്രട്ടറിമാര്‍ ഒരു ഖജാന്‍ജി എന്നിവരടങ്ങുന്ന 27ല്‍ കവിയാത്ത പ്രവര്‍ത്തകസമിതിയെ തെരെഞ്ഞെടുക്കേണ്ടതാണ്. പ്രാദേശികാനുപാതമായി വേണ്ടിവന്നാല്‍ മെമ്പര്‍മാരെ കോ-ഓപ്റ്റ് ചെയ്യുവാനുള്ള അധികാരം, എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. ഇവര്‍ക്കു വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
(ജി) ജില്ലാ ജനറല്‍ ബോഡി അംഗങ്ങളില്‍ നിന്നും സംസ്ഥാന പൊതുസഭയിലേക്ക് 20ല്‍ 1 എന്ന ആനുപാതികാടിസ്ഥാനത്തില്‍ അംഗങ്ങളെ തെരെഞ്ഞെടുക്കേണ്ടതാണ്. ഇതില്‍ പ്രസിഡണ്ടും സെക്രട്ടറിയും ഉള്‍പ്പെടേണ്ടതാണ്.
4. 10 അംഗങ്ങളുള്ള മേഘലകള്‍ക്ക് ജില്ലാ പൊതുസഭയിലേക്ക് ഒരു പ്രതിനിധിയെ അയക്കാവുന്നതാണ്. ഇതുപോലെ ഓരോ പത്തിനും ഓരോ പ്രതിനിധി വീതം(ഉദാ: 10ന് 1, 20ന്, 30ന് 3) ഇത്തരം പ്രതിനിധികളില്‍ രണ്ടില്‍ കുറയാത്ത ഭാരവാഹികളുണ്ടായിരിക്കേണ്ടതാണ്. ഈ ഭാരവാഹികളാണ് ജില്ലാ പ്രവര്‍ത്തക സമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെടേണ്ടത്.

ഢകകക.ജില്ലാ കമ്മിറ്റി:
1. ജില്ലാ പൊതുസഭ(ജില്ലാ കൗണ്‍സില്‍) ദ്വിവര്‍ഷത്തെ യോഗങ്ങളില്‍ നിന്നും പ്രസിഡന്‍റിനേയും ജനറല്‍ സെക്രട്ടറിയേയും 21(ഇരുപത്തിഒന്ന്) മുതല്‍ 25(ഇരുപത്തഞ്ച്) അംഗങ്ങള്‍ അടങ്ങുന്ന ഒരു ഭരണസമിതിയേയും തെരഞ്ഞെടുക്കേണ്ടതാണ്.
(എ) ജില്ലാ ഭരണ സമിതിയുടെ തീരുമാനങ്ങള്‍ക്കെതിരായി പ്രസിഡന്‍റിനോ ജനറല്‍ സെക്രട്ടറിക്കോ പ്രവര്‍ത്തിക്കാന്‍ അധികാരമില്ലാത്തതാണ്.
(ബി) ജില്ലാ ഭരണ സമിതി പരമാവധി(4)വരെ വൈസ് പ്രസിഡന്‍റുമാരേയും 4(നാല്) വരെ സെക്രട്ടറിമാരേയും ഒരു ഖജാന്‍ജിയേയും തെരെഞ്ഞെടുക്കേണ്ടതാണ്.
(സി) ജില്ലയിലെ ഓരോ മേഘലയില്‍ നിന്നും അതിന്‍റെ പ്രസിഡന്‍റോ ജനറല്‍ സെക്രട്ടറിയോ ഏതെങ്കിലും ഒരാള്‍ വീതവും ജില്ലാ ഭരണസമിതിയില്‍ നിന്നും പ്രസിഡന്‍റ് ജനറല്‍ സെക്രട്ടറി എന്നീ രണ്ടുപേരും സംസ്ഥാന ജനറല്‍ ബോഡി മെമ്പര്‍മാരായിരിക്കും.
(ഡി) സംസ്ഥാന ജനറല്‍ ബോഡിയില്‍ നിന്ന് ജില്ലാ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന 22(ഇരുപത്തിരണ്ട്) വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളേയും ഒരു പ്രസിഡന്‍റിനേയും(മൊത്തം 23) തെരെഞ്ഞെടുക്കേണ്ടതാണ്. ഈ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് മൂന്ന് വൈസ് പ്രസിഡന്‍റുമാര്‍, ഒരു ജനറല്‍ സെക്രട്ടറി, മൂന്ന് സെക്രട്ടറിമാര്‍, ഒരു ഖജാന്‍ജി എന്നീ ഒമ്പത് ഭാരവാഹികളെയും തെരെഞ്ഞെടുക്കേണ്ടതാണ്.
(ഇ) തെരെഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി സാമാന്യ രീതിയില്‍ രണ്ടുവര്‍ഷമായിരിക്കും.
(എഫ്) സംസ്ഥാന ഭരണസമിതിയും ജില്ലാ ഭരണ സമിതികളും ഒരേ രീതിയിലുള്ള പ്രവര്‍ത്തന ശൈലിയോടു കൂടിയതാണെങ്കിലും സംസ്ഥാന ഭരണസമിതിയുടെ തീരുമാനങ്ങള്‍ എല്ലാ കീഴ്ഘടകങ്ങള്‍ക്കും ബാധകമായിരിക്കും.
(ജി) സംസ്ഥാന ഭരണസമിതി ആവിഷ്കരിക്കുന്ന നയങ്ങളും പരിപാടികളും നടപ്പില്‍വരുത്തുവാന്‍ എല്ലാ കീഴ്ഘടകങ്ങളും ബാധ്യസ്ഥരാണ്. കീഴ്ഘടകങ്ങള്‍ പ്രാദേശികമായി എടുക്കുന്ന പ്രത്യേക തീരുമാനങ്ങള്‍ (സംസ്ഥാന കമ്മിറ്റിയുടെ ജില്ലാ കമ്മിറ്റിയുടേയും തീരുമാമല്ലാത്തത്) അതാത് ജില്ലാ കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയില്‍ നിന്നും അംഗീകാരം വാങ്ങേണ്ടതാണ്.

കത.സംസ്ഥാന ഭരണസമിതി:
1. സംസ്ഥാന സംഘടനയുടെ പ്രസിഡന്‍റ് സംഘടനയുടെ ഉന്നതനായിരിക്കും. ഉന്നതനെ അനുസരിക്കേണ്ടത് എല്ലാ അംഗങ്ങളുടേയും ബാധ്യതയാണ്. സംഘടനകക്ക് ആവശ്യമായ നേതൃത്വവും നിര്‍ദ്ദേശങ്ങളും അപ്പപ്പോള്‍ നല്‍കേണ്ടത് പ്രസിഡന്‍റിന്‍റെ ചുമതലയാണ്. അവകാശവുമാണ്.
2. സംഘടനക്കുവേണ്ടി എവിടെ പ്രതിനിധീകരിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള പൂര്‍ണ്ണ അധികാരം പ്രസിഡന്‍റില്‍ നിക്ഷിപ്തമാണ്. ഈ അധികാരം പ്രസിഡന്‍റിനു താല്‍ക്കാലികമായോ പ്രത്യേക വിഷയത്തിനുമാത്രമായോ ഏതെങ്കിലും വൈസ് പ്രസിഡന്‍റിനെയോ ജനറല്‍ സെക്രട്ടറിക്ക് ഏതെങ്കിലും സെക്രട്ടറിക്കോ കൊടുക്കാവുന്നതാണ്. അത് സംസ്ഥാന ഭരണസമിതിക്ക് ഒഴികെ വേറെ ആര്‍ക്കും ചോദ്യം ചെയ്യാവുന്നതല്ല.
(എ) സര്‍ക്കാര്‍ തലത്തിലുള്ള വിവിധ കമ്മിറ്റികളില്‍ സംഘടനയെ പ്രതിനിധീകരിക്കുവാന്‍ സംസ്ഥാന സഭയിലെ ഏതൊരംഗത്തിനെയും പ്രസിഡന്‍റിന് അധികാരപ്പെടുത്താവുന്നതാണ്. അത് സംസ്ഥാനസമിതിക്കു ഒഴികെ വേറെ ആര്‍ക്കും ചോദ്യം ചെയ്യാവുന്നതല്ല.
3. സംസ്ഥാന ഭരണസമിതിയുടെ തീരുമാനങ്ങള്‍ക്കെതിരായി പ്രസിഡന്‍റിന് പ്രവര്‍ത്തിക്കാന്‍ അധികാരമില്ലാത്തതാണ്.
4. (എ) പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ പ്രസിഡന്‍റിനാല്‍ നിര്‍ദ്ദേശിക്കപ്പെട്ട വൈസ് പ്രസിഡന്‍റ് ആ സ്ഥാനം വഹിക്കേണ്ടതാണ്.
(ബി) ഇതില്‍ 1(ഒന്ന്) മുതല്‍ 4(നാല്)വരെയുള്ള വകുപ്പുകള്‍ ജില്ലാ പ്രസിഡന്‍റിനും ബാധകമായിരിക്കും.
5. സംഘടനയുടെ ഏതെങ്കിലും പ്രമാണങ്ങളിലോ രേഖകളിലോ കടബാധ്യതകള്‍ ഉള്‍പ്പെടെയുള്ള രേഖകളിലോ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ മൂന്നുപേരില്‍ രണ്ടുപേര്‍ ഒപ്പിടേണ്ടതാണ്. ഇതു സംസ്ഥാന ഭരണസമിതിക്കും ജില്ലാ ഭരണസമിതിക്കും മേഘലാ ഭരണസമിതിക്കും ബാധകമാണ്.
6. (എ) സാധാരണ എഴുത്തു കുത്തുകളും ദൈനംദിന കാര്യങ്ങളും നടത്തുന്നതിലുള്ള എല്ലാ അധികാരങ്ങളും ജനറല്‍ സെക്രട്ടറിയില്‍ നിക്ഷ്പിതമാണ്. ജനറല്‍ സെക്രട്ടറിയായിരിക്കും സംഘടനയുടെ പ്രധാന കാര്‍മ്മികനും പ്രവര്‍ത്തകനും യോഗം വിളിക്കുവാനും ജീവനക്കാര നിയമിക്കുവാനും പിരിച്ചുവിടാനും, നിയന്ത്രിക്കുവാനും ശിക്ഷിക്കുവാനും വ്യവഹാരം ബോധിപ്പിക്കുവാനും വ്യവഹാരങ്ങളില്‍ കക്ഷിചേരുവാനും പ്രസിഡന്‍റിന്‍റെ അനുമതിയോടെ ജനറല്‍ സെക്രട്ടറിക്കധികാരമുണ്ടായിരിക്കുന്നതാണ്.
(ബി) കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുവാനും വരവു ചെലവുകള്‍ കൈകാര്യം ചെയ്യുവാനും യോഗങ്ങളില്‍ അവ അവതരിപ്പിക്കുവാനുമുള്ള ചുമതല ഖജാന്‍ജിയില്‍ നിക്ഷിപ്തമാണ്.
(സി) പണം നിക്ഷേപിക്കുന്നതിനും കടം എടുക്കുന്നതിനും ഭരണസമിതിക്ക് മാത്രമേ അധികാരമുള്ളൂ.
(ഡി) ബേങ്ക് ഇടപാടുകളിലും അതുസംബന്ധിച്ച രേഖകളിലും ചെക്കുകളിലും ഭാരവാഹികളില്‍ രണ്ടുപേര്‍ ഒപ്പുവെക്കേണ്ടതാണ്. അതില്‍ ഒന്ന് ട്രഷറര്‍ ആയിരിക്കണം. മറ്റൊന്നു പ്രസിഡന്‍റോ സെക്രട്ടറിയോ ആകാവുന്നതാണ്.
7. ഓരോ ജില്ലയില്‍ നിന്നും തകല്‍ ഡി വകുപ്പു പ്രകാരം തെരെഞ്ഞെടുത്തയക്കുന്ന അംഗങ്ങള്‍ ചേര്‍ന്നതായിരിക്കും സംസ്ഥാന സഭ. ഏതെങ്കിലും ജില്ലാ പ്രതിനിധികളെ അയച്ചില്ല എന്ന കാരണം സഭാപൂര്‍ത്തീകരണത്തിന് തടസ്സമാവുകയില്ല. എന്നാല്‍ സംസ്ഥാനത്തെ ഭൂരിപക്ഷം ജില്ലകളുടെയും പ്രാതിനിധ്യം ഉണ്ടായിരിക്കേണ്ടതാണ്. ഇങ്ങനെ ജില്ലകളില്‍ നിന്നും വരുന്ന പ്രതിനിധികളെ സംസ്ഥാന ഭരണസമിതിയിലേക്ക് അതാത് ജില്ലയിലെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ചേര്‍ന്നു തെരെഞ്ഞെടുക്കേണ്ടതാണ്. ഇതില്‍ ജില്ലാ പ്രസിഡന്‍റോേ ജനറല്‍ സെക്രട്ടറിയോ രണ്ടില്‍ ഒരാള്‍ ഉള്‍പ്പെട്ടിരിക്കണം.
8. സംഘടനയുടെ പുരോഗതിയെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സഹോദര സംഘടനകളില്‍ നിന്ന് 7 (ഏഴ്)വരെ അംഗങ്ങളെ കൗണ്‍സിലിലേക്ക് നോമിനേറ്റു ചെയ്യുന്നതിനു ഭരണ സമിതിക്കധികാരമുണ്ടായിരിക്കും. ഈ നോമിനേറ്റു ചെയ്ത അംഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. (മേല്‍ എഴുതിയ തല്‍ തുടങ്ങുന്ന 8(എട്ട്) ഒഴികെ എല്ലാ കാര്യങ്ങളും ജില്ലാ ഭരണസമിതിക്കും മേഖലാ സമിതിക്കും ബാധകമാണ്.
9. സംസ്ഥാന ഭരണ സമിതിയില്‍ അംഗങ്ങള്‍ 10ല്‍ 8 വകുപ്പ് പ്രകാരം ആയിരിക്കും. എന്നാല്‍ സംഘടനയുടെ പുരോഗതിക്ക് ആവശ്യമെന്നു തോന്നിയാല്‍ സംസ്ഥാന സമിതിയില്‍ നിന്നു രണ്ടുപേരെ വീതം ഭരണസമിതിയിലേക്ക് സംസ്ഥാന പ്രസിഡന്‍റിന് നോമിനേറ്റു ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ നോമിനേറ്റു ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് ഭരണസമിതിയില്‍ വോട്ടവകാശമോ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് മത്സരിക്കുവാനോ പാടുള്ളതല്ല.
10(എ) ഭരണസമിതി 3(മൂന്ന്) വൈസ് പ്രസിഡന്‍റുമാരേയും 3(മൂന്ന്) സെക്രട്ടറിമാരെയും ട്രഷററേയും തെരെഞ്ഞെടുക്കേണ്ടതാണ്.
(ബി) ജനറല്‍ സെക്രട്ടറിയെ ഭരണ സമിതിയില്‍ നിന്നും തെരെഞ്ഞെടുക്കേണ്ടതാണ്.
(സി) ഔദ്യോഗിക ഭാരവാഹികളുടെ ചുമതലകള്‍/ അധികാരങ്ങള്‍.
(1) പ്രസിഡന്‍റ്: സംസ്ഥാന സംഘടനയുടെയും കീഴ്ഘടകങ്ങളുടെയും തലവനും ട്രസ്റ്റിയും മാര്‍ഗ്ഗനിര്‍ദ്ദേശകനും മുഖ്യനേതാവുമായിരിക്കും ഇതര ഭാരവാഹികളും കീഴ്ഘടകങ്ങളും ഇദ്ദേഹത്തെ അനുസരിക്കുവാനും നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുവാനും ബാധ്യതപ്പെട്ടിരിക്കുന്നു. എല്ലാ യോഗങ്ങളിലും അധ്യക്ഷം വഹിക്കേണ്ടതും വിവാദ പ്രശ്നങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടതും മറ്റു രംഗങ്ങളില്‍ (വ്യവഹാരം ഒഴികെ) സംഘടനയെ പ്രതിനിധാനം ചെയ്യേണ്ടതുമാണ്. എന്നാല്‍ പ്രസിഡന്‍റ് സന്ദര്‍ഭാനുസൃതം കൈകൊള്ളുന്ന ഏതൊരു നടപടിയും തീരുമാനവും ഭരണസമിതിയുടെ അംഗീകാരത്തിനു വിധേയമാക്കേണ്ടതും ഭരണസമിതിയുടെ നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിക്കേണ്ടതും പ്രായോഗികമാക്കേണ്ടതുമാണ്.
2. വൈസ് പ്രസിഡന്‍റ്: പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ എല്ലാ ചുമതലകളും അധികാരങ്ങളും വൈസ് പ്രസിഡന്‍റില്‍ നിക്ഷിപ്തമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രസിഡന്‍റ് ഒരു വൈസ് പ്രസിഡന്‍റിനെ ചുമതലകള്‍ ഏല്‍പ്പിക്കേണ്ടതും ഭരണ സമിതിയെ അറിയിക്കേണ്ടതുമാണ്.
3. ജനറല്‍ സെക്രട്ടറി: ജനറല്‍ സെക്രട്ടറിയുടെ അധികാരങ്ങളും ചുമതലകളും വകുപ്പ് 7 (ഏഴ്) പ്രകാരമായിരിക്കും.
4. സെക്രട്ടറി: ജനറല്‍ സെക്രട്ടറിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്‍റെ എല്ലാ ചുമതലകളും അധികാരങ്ങളും സെക്രട്ടറിയില്‍ നിക്ഷിപ്തമാണ്. അത്തരം സന്ദര്‍ഭത്തില്‍ പ്രസിഡന്‍റ് ഒരു സെക്രട്ടറിയെ ചുമതല ഏല്‍പ്പിക്കേണ്ടതും ഭരണസമിതിയെ അറിയിക്കേണ്ടതുമാണ്.
5. ട്രഷറര്‍: ട്രഷററുടെ അധികാരങ്ങളും ചുമതലകളും വകുപ്പ് 7(ബി) പ്രകാരമായിരിക്കും. ട്രഷററുടെ അഭാവത്തില്‍ അദ്ദേഹത്തിന്‍റെ ചുമതല ഔദ്യോഗിക ഭാരവാഹികളില്‍ ഒരാളെ ഏല്‍പ്പിക്കാവുന്നതും ഭരണസമിതിയെ അറിയിക്കേണ്ടതുമാണ്.
ഔദ്യോഗിക ഭാരവാഹികളുടെ ചുമതലകളും അധികാരങ്ങളും സംഘടനയുടെ കീഴ്ഘടകങ്ങള്‍ക്കും മേല്‍ പ്രസ്താവിച്ച പ്രകാരമായിരിക്കും.

ത. സംസ്ഥാനത്തെ 4 മേഘലകളാക്കി കണ്ടുകൊണ്ട് വൈസ് പ്രസിഡന്‍റുമാരും സെക്രട്ടറിമാരും പ്രവര്‍ത്തിക്കേണ്ടതാണ്.
തെരെഞ്ഞെടുക്കപ്പെട്ടവരുടെ കാലാവധി സാമാന്യ രീതിയില്‍ രണ്ടുവര്‍ഷമായിരിക്കും. എല്ലാ വര്‍ഷവും ജനറല്‍ മീറ്റിംഗില്‍ വെച്ചു ഭരണസമിതിക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ അംഗീകാരം നല്‍കേണ്ടതാണ്.

തക. പൊതു നിയമാവലി
പണം സ്വരൂപിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും വരവു ചെലവു കണക്കു സൂക്ഷിക്കേണ്ടതും മറ്റുംട്രഷറര്‍ ആയിരിക്കും സാമാന്യേന ചെയ്യേണ്ടത്. വരവുള്ള സംഖ്യകള്‍ അപ്പപ്പോള്‍ ബാങ്കില്‍ നിക്ഷേപിക്കേണ്ടതുമാണ്. ബാങ്ക് കണക്കുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനും കടം വായ്പ എടുക്കുന്നതിനും വേണ്ട രേഖകള്‍ ചെയ്യുന്നതിനും രണ്ടുപേരെങ്കിലും ഒപ്പു വെക്കേണ്ടതാണ്. അതില്‍ ഒന്നു ട്രഷററര്‍ ആയിരിക്കണം. മറ്റൊരാള്‍ പ്രസിഡന്‍റോ ജനറല്‍ സെക്രട്ടറിയോ ആകാവുന്നതാണ്.
2. ഭരണ സമിതിയിലെ താല്‍ക്കാലിക ഒഴിവുകളും ഔദ്യോഗിക സ്ഥാനങ്ങളിലെ ഇടക്കാല ഒഴിവുകളും ഭരണസമിതിക്കു തന്നെ നികത്താവുന്നതാണ്.
3. യോഗ നടത്തിപ്പിനെ സംബന്ധിച്ചും ബാക്കി ഭരണസമിതിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിനും അതാത് സഭകള്‍ക്കധികാരമുണ്ട്.
4. സംഘടനയുടെ വര്‍ഷമെന്നത് ജൂലായ് 1 മുതല്‍ ജൂണ്‍ 30 വരെയാണ്.
5. വാര്‍ഷിക വരിസംഖ്യയും പ്രവേശനഫീസും പൊതുയോഗം സംസ്ഥാന സഭ അതാത് കാലം നിശ്ചയിക്കുന്നതാണ്.
6. വാര്‍ഷിക വരിസംഖ്യ എക്കാലവും ജൂണ്‍ 30 വരെയാണ്.
7. ഏതെങ്കിലും പൊതുയോഗം നിശ്ചയിക്കുന്ന നിരക്ക് പിന്നീട് ഏതെങ്കിലും പൊതുയോഗം മാറ്റി നിശ്ചയിക്കുന്നതുവരെ പ്രാബല്യത്തിലായിരിക്കുന്നതാണ്.
8. ഇനി ഒരു തീരുമാനം ഉണ്ടാകുന്നതുവരെ ഓരോ മേഘലക്കും പ്രവേശനഫീസ് 100/-യും മേഘലയുടെ വാര്‍ഷിക മെമ്പര്‍ഷിപ്പിന്‍റെ വാര്‍ഷിക വരിസംഖ്യയുടെ 25% സ്റ്റേറ്റ് കമ്മിറ്റിക്കും നല്‍കേണ്ടതാണ്.
9. ജൂണ്‍ 30 നു മുമ്പ് വാര്‍ഷിക വരിസംഖ്യ അടക്കാത്ത മെമ്പര്‍മാര്‍ക്ക് മേഘലയിലും, ജൂലായ് 31 നു മുമ്പ് അംഗങ്ങളുടെ വരിസംഖ്യ വിഹിതം ജില്ലാ കമ്മിറ്റിക്കു നല്‍കാത്ത മേഘലക്ക് ജില്ലയിലും, ആഗസ്റ്റ് 31 നു മുമ്പു അംഗങ്ങളുടെ വരിസംഖ്യാ വിഹിതം സംസ്ഥാന കമ്മിറ്റിക്കു നല്‍കാത്ത ജില്ലകള്‍ക്കും അംഗത്വവും പ്രാതിനിധ്യവും നഷ്ടപ്പെടുന്നതാണ്. ഇങ്ങനെ പ്രാതിനിധ്യം നഷ്ടപ്പെടുന്ന അംഗങ്ങള്‍ക്കും മേഘലകള്‍ക്കും ജില്ലകള്‍ക്കും സംസ്ഥാന യോഗത്തില്‍ പങ്കെടുക്കുവാനോ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുവാനോ അര്‍ഹത ഉണ്ടായിരിക്കുകയില്ല.
10. മേഘലാ പൊതുയോഗം ജൂണ്‍ 30-ാം ന് മുമ്പും സംസ്ഥാന പൊതുയോഗം(ജനറല്‍ബോഡി) എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലും കൂടി വാര്‍ഷിക റിപ്പോര്‍ട്ടും ഓഡിറ്റു ചെയ്ത വരവുചെലവു കണക്കുകളും പാസാക്കേണ്ടതാണ്. പൊതുയോഗത്തിന്‍റെ കോറം ഇരുപത്തി അഞ്ചോ അല്ലെങ്കില്‍ ആകെ അംഗസംഖ്യയുടെ (4)നാലില്‍ ഒരു ഭാഗമോ ഏതാണ് കുറവെങ്കില്‍ അതായിരിക്കും. എന്നാല്‍ മേഘലകളുടെ പൊതുയോഗം അംഗസംഖ്യയുടെ 4(നാല്)ല്‍ ഒന്നോ (100)നൂറോ ഏതാണ് കുറവ് എങ്കില്‍ അതായിരിക്കും.
(എ)ഭരണ സമിതിയുടെ കോറം(9)ഒമ്പതോ (4)നാലില്‍ ഒരു ഭാഗമോ ഏതാണ് കുറവെങ്കില്‍ അതായിരിക്കും.
(ബി) കോറം തികയാതെ നിര്‍ത്തിവെച്ച യോഗം വീണ്ടും ചേരുമ്പോള്‍ ഹാജരായവര്‍ മതിയായ കോറമായിരിക്കും.
(സി) ജനറല്‍ ബോഡിക്ക് 7 ദിവസം മുമ്പും എക്സിക്യൂട്ടീവ് യോഗത്തിന് 3 ദിവസം മുമ്പും അംഗങ്ങള്‍ക്ക് അജണ്ട സഹിതം നോട്ടീസ് നല്‍കേണ്ടതാണ്.
(ഡി) അടിയന്തിര യോഗങ്ങള്‍ക്ക് 24 മണിക്കൂര്‍ മുമ്പെ നോട്ടീസ് നല്‍കിയാല്‍ മതിയാകുന്നതാണ്.
(ഇ) രാജി മൂലമോ മരണം മൂലമോ ഉണ്ടാവുന്ന ഒഴിവുകളിലേക്ക് അംഗങ്ങളെ നോമിനേറ്റു ചെയ്തു നികത്താവുന്നതാണ്. ഇതിനു ജനറല്‍ ബോഡിയുടെ അംഗീകാരം ഉണ്ടായിരിക്കണം.
തക. പ്രസിഡന്‍റിനു പൊതുയോഗത്തിലോ ഭരണസമിതിയോഗത്തിലോ സംബന്ധിക്കുന്നതിനു ആരെയും പ്രത്യേകം ക്ഷണിക്കാവുന്നതാണ്. അങ്ങിനെ ക്ഷണിക്കപ്പെടുന്നവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കുവാനും അഭിപ്രായം പ്രകടിപ്പിക്കുവാനും സ്വാതന്ത്ര്യമുണ്ടായിരിക്കുമെങ്കിലും വോട്ടിംഗില്‍ പങ്കെടുക്കുവാന്‍ അവകാശമുണ്ടായിരിക്കുകയില്ല.
12. സംസ്ഥാന ഭരണസമിതി ചുരുങ്ങിയത് രണ്ടു മാസത്തിലൊരിക്കലും ജില്ലാ ഭരണസമിതിയ ചുരുങ്ങിയത്(45) നാല്‍പ്പത്തി അഞ്ചു ദിവസത്തിലൊരിക്കലും മേഘലാ ഭരണസമിതി മാസത്തിലൊരിക്കലും സാധാരണ തോതിലും കൂടിയിരിക്കേണ്ടതാണ്.
(എ) സംസ്ഥാന പൊതുസഭയും ജില്ലാ പൊതുസഭയും വര്‍ഷത്തിലൊരിക്കല്‍ സാധാരണ തോതില്‍ കൂടിയിരിക്കേണ്ടതാണ്.
(ബി) സഭയിലായാലും ഭരണസമിതിയിലായാലും തുടര്‍ച്ചയായി ഒരംഗം തക്കതായ കാരണം കൂടാതെ മൂന്നുയോഗങ്ങളില്‍ ഹാജരാവാതിരുന്നാല്‍ ആ സ്ഥാനം അതിനാല്‍ തന്നെ നഷ്ടപ്പെടുന്നതാണ്.
(സി) ഇങ്ങനെ ചേരുന്ന യോഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അതാത് സമയത്തു അതാത് മേല്‍ഘടകങ്ങള്‍ക്ക് അയച്ചു കൊടുക്കേണ്ടതാണ്.
13. ഏതെങ്കിലും കാരണവശാല്‍ ഔദ്യോഗിക ഭാരവാഹികളുടേയോ ഭരണസമിതി അംഗങ്ങളുടേയോ കീഴ്ഘടകത്തിലുള്ള അംഗത്വം ഇടക്കാലത്ത് നഷ്ടപ്പെട്ടാല്‍ ആ വ്യക്തിക്ക് അതിനാല്‍ തന്നെ അംഗത്വം നഷ്ടപ്പെടുന്നതാണ്. എന്നാല്‍ ആ വ്യക്തി മേല്‍ ഘടകത്തില്‍ ഭാരവാഹിയോ ഭരണസമിതി അംഗമോ ആണെങ്കില്‍ അതാത് സഭകളുടെ മുന്‍കൂര്‍ അംഗീകാരം കീഴ്ഘടകത്തിന്‍റെ നടപടിക്ക് വാങ്ങേണ്ടതാണ്.
14. പക്ഷേ ആ വ്യക്തിക്ക് പകരം ഏതെങ്കിലും കീഴ്ഘടകം നിര്‍ദ്ദേശിക്കുന്ന പക്ഷം ആ വ്യക്തിയെ എടുക്കണമോ വേണ്ടയോ എന്നു സഭയോ ഭരണസമിതിയോ തീരുമാനിക്കുന്നതാണ്. ഈ തീരുമാനം ചോദ്യം ചെയ്യുവാന്‍ പാടുള്ളതല്ല.
15. മേഘലാ ജില്ലാ സംസ്ഥാന തെരെഞ്ഞെടുപ്പുകള്‍ രണ്ടു വര്‍ഷത്തേക്കായിരിക്കും. തെരെഞ്ഞെടുപ്പു തിയ്യതിയും അതിന്‍റെ നിബന്ധനകളും തയ്യാറാക്കി കീഴ്ഘടകങ്ങള്‍ മേല്‍ഘടകങ്ങളുടെ അംഗീകാരം തേടേണ്ടതാണ്. അത്തരം പൊതുയോഗങ്ങള്‍ക്ക് മേല്‍ ഘടകത്തിലെ നിരീക്ഷകന്‍ നിശ്ചയമായും പങ്കെടുക്കേണ്ടതാണ്.
(എ) വാര്‍ഷിക യോഗത്തിനു നോട്ടീസ് അംഗങ്ങള്‍ക്ക് (14) പതിനാലു ദിവസം മുമ്പ് നല്‍കിയിരിക്കണം.
(ബി) തെരെഞ്ഞെടുപ്പു പൊതുയോഗം നടത്തുമ്പോള്‍ അത്തരം പൊതുയോഗത്തിന്‍റെ തിയ്യതി നിശ്ചയിച്ചത് മുതല്‍ പുതിയ ആളുകള്‍ക്ക് മേഘലയിലും മേഘലകള്‍ക്ക് ജില്ലയിലും അംഗത്വം നല്‍കുവാന്‍ പാടുള്ളതല്ല.
(സി) എന്നാല്‍ പുതിയ മേഘലകള്‍ രൂപീകരിച്ച ജില്ലയില്‍ അഫിലിയേഷന്‍ നല്‍കി കഴിഞ്ഞു മൂന്നുമാസത്തിനു ശേഷം മാത്രമേ അവര്‍ക്ക് വോട്ടവകശമുണ്ടായിരിക്കുകയുള്ളൂ.
(ഡി) സംസ്ഥാന തെരെഞ്ഞെടുപ്പിന്‍റെ മേല്‍നോട്ടം മൂന്നംഗങ്ങള്‍ അടങ്ങുന്ന ഒരു സ്വതന്ത്ര പാനലിനെ ചുമതലപ്പെടുത്തേണ്ടതാണ്. പാനല്‍ അംഗങ്ങളെ സംസ്ഥാന ഭരണസമിതിക്ക് നിശ്ചയിക്കാവുന്നതാണ്.
(ഇ) തെരെഞ്ഞെടുപ്പുകളില്‍ മത്സരമുണ്ടായാല്‍ രഹസ്യ ബാലറ്റ് സമ്പ്രദായം സ്വീകരിക്കേണ്ടതാണ്.
(എഫ്) രണ്ടുവര്‍ഷം ജില്ലാ സമിതിയില്‍ അംഗമായവര്‍ക്ക് ജില്ലാ ഭരണസമിതിയില്‍ അംഗമാകുവാനും ജില്ലാ ഭാരവാഹിയാവാനും അര്‍ഹതയുള്ളൂ. രണ്ടുവര്‍ഷം ജില്ലാഭരണസമിതിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് മാത്രമേ സംസ്ഥാന പൊതുസഭയില്‍ അംഗമാകുവാന്‍ അര്‍ഹതയുള്ളൂ. രണ്ടു വര്‍ഷം സംസ്ഥാന പൊതുസഭയില്‍ അംഗമായിട്ടുള്ള ആള്‍ക്കേ സംസ്ഥാന ഭരണസമിതി അംഗമാകുവാനും അര്‍ഹതയുള്ളൂ.
16. മേഘലാ ജില്ലാ സംസ്ഥാന ഭരണസമിതികളെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ അതു സംബന്ധിച്ചു പരാതിയില്‍ മേഘലയെ കുറിച്ചാണെങ്കില്‍ പ്രസ്തുത മേഘലയിലെ മൂന്നില്‍ ഒരു ഭാഗം അംഗങ്ങളും ജില്ലാ കമ്മിറ്റിയെ കുറിച്ചാണെങ്കില്‍ മൂന്നില്‍ ഒരു ഭാഗം മേഘലകളും സംസ്ഥാന കമ്മിറ്റിയെ കുറിച്ചാണെങ്കില്‍ മൂന്നില്‍ ഒരു ഭാഗം ജില്ലകളും ആ പരാതിയില്‍ ഒപ്പുവെക്കേണ്ടതാണ്.
(എ) അപ്പീല്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനു സഹായകരമായി ആവശ്യമെങ്കില്‍ മേഖലാ ഭരണസമിതി പിരിച്ചുവിട്ടു ഭരണം നേരിട്ടു ഏറ്റെടുക്കുന്നതിനുളള പരമാധികാരം ജില്ലാ കൗണ്‍സിലിനും ഇപ്രകാരം ജില്ലാ ഭരണസമിതി പിരിച്ചുവിട്ടു ഭരണം നേരിട്ടു ഏറ്റെടുക്കുവാനുമുള്ള പരമാധികാരം സംസ്ഥാന സഭയില്‍ നിക്ഷിപ്തമായിരിക്കും. പ്രസ്തുത തീരുമാനങ്ങളെ ചോദ്യം ചെയ്യുവാന്‍ പാടുള്ളതല്ല. ഇങ്ങനെയുള്ള പരാതിയുടെ തീര്‍പ്പില്‍ ഹാജരായ മൂന്നില്‍ രണ്ടുവരുന്ന അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടാവേണ്ടതാണ്.
(ബി) മേല്‍ പ്രസ്താവിച്ച തരത്തിലുള്ള തീരുമാനത്തില്‍മേല്‍ മേഘലാ അംഗങ്ങള്‍ക്ക് ജില്ലാ സമിതിക്കും മേഘലകള്‍ക്ക് സംസ്ഥാന സമിതിക്കും അപ്പീല്‍ നല്‍കാവുന്നതാണ്.
(സി) മേഘലകളുടെ കാര്യത്തില്‍ ജില്ലാ സമിതിയുടെയും ജില്ലയുടെ കാര്യത്തില്‍ സംസ്ഥാന സമിതിയുടേയും തീരുമാനങ്ങള്‍ അന്തിമമായിരിക്കും.
17. പ്രസിഡന്‍റിനെയോ ഏതെങ്കിലും ഭരണസമിതി അംഗങ്ങളെ പറ്റിയോ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അവരെ നീക്കം ചെയ്യുന്നതിന് അതാത് സഭയുടെ പൊതുയോഗത്തില്‍ മൂന്നില്‍ രണ്ടുവരുന്ന അംഗങ്ങളുടെ തീരുമാനം ഉണ്ടാവേണ്ടതാണ്.
(എ) അത്തരം യോഗങ്ങളില്‍ ആരോപണത്തിനു വിധേയരായവര്‍ അധ്യക്ഷം വഹിക്കുവാന്‍ പാടുള്ളതല്ല. ഭരണഘടനയിലെ കതല്‍ 13-ാം വകുപ്പു അനുശാസിക്കുന്ന കാര്യങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ പ്രായോഗികമാക്കേണ്ടതാണ്.

തകക.(എ) താലൂക്ക്/ മേഘല കമ്മിറ്റികള്‍: പ്രവര്‍ത്തന സൗകര്യാര്‍ത്ഥം ജില്ലകള്‍ക്ക് ആവശ്യമാണെന്നു തോന്നുന്ന പക്ഷം താലൂക്ക്/മേഘല കമ്മിറ്റികള്‍ രൂപീകരിക്കാവുന്നതാണ്.
(ബി) സംഘടനാ തീരുമാനങ്ങളോ നിര്‍ദ്ദേശങ്ങളോ അംഗീകരിക്കാതിരിക്കുകയോ സംഘടനയുടെ പ്രതിഛായക്കോ അന്തസ്സിനോ നിരക്കാത്ത സ്വഭാവ നടപടികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന ഏതൊരു അംഗത്തിന്‍റെ പേരിലും അച്ചടക്ക നടപടി എടുക്കാനുള്ള അധികാരം അയാള്‍ അംഗമായിരിക്കുന്ന മേഘലയുടെയോ ഏരിയയുടേയോ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. അംഗത്തെ കുറിച്ച് അയാള്‍ അംഗമല്ലാത്ത മറ്റുമേഘലകളില്‍ നിന്നു പരാതിവന്നാല്‍ ജില്ലാ കമ്മിറ്റിക്ക് പ്രസ്തുത അംഗത്തെ പ്രതിനിധീകരിക്കുന്ന മേഘലയോട് അച്ചടക്ക നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടാവുന്നതും. മേഘലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആയത് നടപ്പിലാക്കാന്‍ ബാധ്യസ്ഥവുമാണ്.
(സി) അച്ചടക്ക നടപടിക്ക് പ്രാരംഭമായി ആ അംഗത്തിനോടു രേഖാമൂലം വിശദീകരണം ചോദിക്കുകയും രേഖാമൂലം തന്നെ ആ അംഗം തന്‍റെ വിശദീകരണം 15 ദിവസത്തിനുള്ളില്‍ നല്‍കേണ്ടതാണ്. അങ്ങനെ വിശദീകരണം നല്‍കാതിരിക്കുകയോ അഥവാ വിശദീകരണം തൃപ്തികരമല്ലെന്ന് വരികിലോ അയാളെ മൂന്നുമാസത്തില്‍ കവിയാത്ത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യേണ്ടതാകുന്നു. ആ വിവരം യഥാകാലം കമ്മിറ്റിയെ അറിയിക്കുകയും അംഗീകാരം വാങ്ങേണ്ടതുമാണ്.
(ഡി) സസ്പന്‍ഷന്‍ കാലം പൂര്‍ത്തിയായാല്‍ അംഗത്തിന് മുന്‍തീരുമാനം പരിശോധിക്കുവാന്‍ മേഘല കമ്മിറ്റിയോട് അപേക്ഷിക്കാവുന്നതും തൃപ്തികരമാണെന്നു കണ്ടാല്‍ സസ്പെന്‍ഷന്‍ നടപടി റദ്ദു ചെയ്തു അംഗത്വം പുനഃസ്ഥാപിച്ചു മറുപടി നല്‍കേണ്ടതുമാണ്. അംഗത്തിന്‍റെ നിലപാട് തൃപ്തികരമായിട്ടില്ലെന്നു വരികെ അയാളെ സംഘടനയില്‍ നിന്നു ജില്ലാകമ്മിറ്റിയുടെ അംഗീകാരത്തോടെ നീക്കം ചെയ്യാവുന്നതാണ്.
(ഇ) മുകളില്‍ (സി) (ഡി) ഖണ്ഡികകളില്‍ പറഞ്ഞ ഏതു നടപടിക്കെതിരായും ആ അംഗത്തിനു ബന്ധപ്പെട്ട ജില്ലാ കമ്മിറ്റിക്ക് നടപടി തിയ്യതി മുതല്‍ 30(മുപ്പത്) ദിവസത്തിനുള്ളില്‍ അപ്പീല്‍ ബോധിപ്പിക്കാവുന്നതാണ്.
(എഫ്) അംഗത്തിന്‍റെ പേരില്‍ മേഘല സ്വീകരിക്കുന്ന അച്ചടക്ക നടപടിക്കെതിരെ നിശ്ചിത കാലാവധിക്കുള്ളില്‍ ലഭിക്കുന്ന അപ്പീലുകളില്‍ ഒരു മാസത്തിനകം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത് ബന്ധപ്പെട്ട മേഖല മുഖേന അംഗത്തെ അറിയിക്കേണ്ടതാകുന്നു. മേഘലാ അംഗങ്ങളുടെ അച്ചടക്ക നടപടി കാര്യത്തില്‍ ജില്ലാ കമ്മിറ്റി എടുക്കുന്ന തീരുമാനം അന്തിമവും തര്‍ക്കമറ്റതുമായിരിക്കും. അതിനെ സംഘടനാതലത്തിലോ കോടതികളിലോ ചോദ്യം ചെയ്യുവാന്‍ അംഗത്തിനു അവകാശമുണ്ടായിരിക്കുന്നതല്ല.

തകക. ഫണ്ടുകള്‍
1. സംഘത്തിന്‍റെ ദൈനനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടുകള്‍ സ്വരൂപിക്കാം. പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കിട്ടുന്ന സംഭാവനകള്‍ പ്രവേശനഫീസും വരിസംഖ്യ സര്‍ക്കാറില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും കിട്ടുന്ന വായ്പകള്‍, ഗ്രാന്‍റുകള്‍ മുതലായവ വഴി പണം സ്വരൂപിക്കാവുന്നതാണ്.
2. ഈ സംഘത്തിന്‍റെ മെമ്പര്‍മാര്‍ക്ക് അല്ലാത്തവര്‍ക്ക് സാധനങ്ങള്‍ വാടകക്ക് കൊടുക്കുമ്പോള്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന വാടക ഈടാക്കേണ്ടതാണ്.
3. എന്നാല്‍ ഈ സംഘത്തിലെ മെമ്പര്‍മാര്‍ വാടകക്ക് ഏറ്റെടുക്കുമ്പോള്‍ അവര്‍ക്ക് 20% വാടക ഇളവ് അനുവദിക്കാവുന്നതാണ്.
തകഢ. ഈ സംഘത്തിന്‍റെ പ്രവര്‍ത്തനം കക്ഷിരാഷ്ട്രീയത്തിനതീതമായിരിക്കും.
ഭേദഗതി: ഈ സംഘത്തിന്‍റെ നിയമാവലിയില്‍ വല്ല ഭേദഗതികളോ കൂട്ടിച്ചേര്‍ക്കലുകളോ ആവശ്യമായി വന്നാല്‍ അതിന്നായി വിളിച്ചുചേര്‍ക്കുന്ന ജനറല്‍ ബോഡി യോഗത്തിന്‍റെ 3/5 ഭാഗം ഭൂരിപക്ഷം ഉണ്ടായിരിക്കേണ്ടതും പ്രസ്തുത ഭേഗഗതി സൊസൈറ്റീസ് റജിസ്ട്രേഷന്‍ ആക്ട് 12-ാം വകുപ്പിനു വിധേയമായിരിക്കും.
തഢ. പിരിച്ചുവിടല്‍: ഇതിലെ കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തനം നിലച്ചുപോവുകയാണെങ്കില്‍ ആസ്തി ബാധ്യതകള്‍ മേല്‍ഘടകത്തില്‍ ലയിപ്പിക്കേണ്ടതും. മേല്‍ ഘടകങ്ങളുടെ പ്രവര്‍ത്തനം നിലച്ചുപോയാല്‍ഇതേ ഉദ്ദേശ ലക്ഷ്യങ്ങളോടെ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന മറ്റു വല്ല സംഘടനകള്‍ക്കോ ഇതിന്‍റെ കടം കഴിച്ചുള്ള ആസ്തി ബാധ്യതകള്‍ കൈമാറേണ്ടതും അല്ലാതെ ഇതിലെ അംഗങ്ങള്‍ വീതിച്ചെടുക്കുവാന്‍ പാടുള്ളതല്ല.
മേല്‍ എഴുതിയതെല്ലാം കേരള സ്റ്റെയിറ്റ് ഹയര്‍ ഗുഡ്സ് ഓണേര്‍സിന്‍റെ നിയമാവലിയുടെ ശരി പകര്‍പ്പാണെന്നു താഴെ പേരെഴുതി ഒപ്പിടുന്ന ഞങ്ങള്‍ ഉദ്ദേശിക്കുന്നു.

പേരും വിലാസവും സ്ഥാനം തൊഴില്‍ ഒപ്പ്
1. എ.പി.അഹമ്മദ് കോയ, കെ.പി.സൗണ്ട്സ്, മുഖദാര്‍, കോഴിക്കോട് പ്രസിഡന്‍റ്
2. സി.പി.മമ്മു, ഫ്രന്‍റ്സ് ഹയര്‍ സര്‍വ്വീസ്, ഫ്രാന്‍സിസ് റോഡ്, കോഴിക്കോട് -1 ജന.സെക്രട്ടറി
3. പി.വിശ്വനാഥന്‍, പ്രീമിയര്‍ ചിറക്കര, തലശ്ശേരി, ട്രഷറര്‍

സാക്ഷികള്‍:
1. എന്‍.റീന ഉ/ീ എന്‍.ഗോപാലന്‍, നാരകശ്ശേരി(എച്ച്) പി.ഒ.പറമ്പില്‍, കോഴിക്കോട് -12
2. സി.ടി.ആലിക്കോയ ട/ീ ടി.പി.കുഞ്ഞിക്കോയ, കുണ്ടുങ്ങല്‍, കോഴിക്കോട്.